പാലക്കാട്: കല്ലടിക്കോട് ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയുടെ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ബൈക്കിൽ യാത്ര ചെയ്തിരുന്ന പയ്യനെടം സ്വദേശി രാജീവ് കുമാർ, മണ്ണാർക്കാട് സ്വദേശി ജോസ് എന്നിവരാണ് മരിച്ചത്.
പുലർച്ചെ 7.30 ഓടെയാണ് അപകടമുണ്ടായത്. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Discussion about this post