ഭഗൽപുർ: ബിഹാറിലെ ഭഗൽപുരിൽ മൂന്ന് നില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 7 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ 15 പേർ കുടുങ്ങിയതായി പൊലീസ് പറയുന്നു. പരിക്കേറ്റവരെ മായാഗഞ്ചിലെ ജെ എൽ എൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിലുള്ള കുടുംബം പടക്ക നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നതായും, അവിടെ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നും ഭഗൽപുർ റേഞ്ച് ഡിഐജി സുജിത് കുമാർ പറഞ്ഞു. സ്ഫോടനത്തില്‍ സമീപത്തെ മൂന്നോളം വീടുകൾക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനമുണ്ടായ കെട്ടിടത്തിന് സമീപം ഒരു അനാഥാലയവും സ്ഥിതിചെയ്യുന്നുണ്ട്. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Discussion about this post