

കൊയിലാണ്ടി: ബിഗ് ബോസ് വിജയിക്ക് കൊയിലാണ്ടിയുടെ അനുമോദനം ഇന്ന്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസൺ വിജയി കൊയിലാണ്ടി സ്വദേശിനി ദിൽഷാ പ്രസന്ന ന് കൊയിലാണ്ടി പൗരാവലിയുടെ അനുമോദനം ‘ഹൃദയസ്മിതം’ ഇന്ന് വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി ടൗൺഹാളിൽ വച്ച് നടക്കും.


വടകര ലോക്സഭാ അംഗം കെ മുരളീധരൻ, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളാവും. കൊയിലാണ്ടിയിലെ കലാ -സാംസ്കാരിക -സാമൂഹ്യ -രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

സംഘാടകസമിതി ഭാരവാഹികൾ:
നഗരസഭാ കൗൺസിലർ പി പി ഇബ്രാഹിം കുട്ടി (ചെയർമാൻ). രാഗം മുഹമ്മദ് അലി (ജനറൽ കൺവീനർ), യു കെ രാജൻ (ട്രഷറർ).

Discussion about this post