കോഴിക്കോട്: കരിപ്പൂരിൽ വന്‍ സ്വര്‍ണവേട്ട. ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 1.36 കോടി രൂപ വിലമതിക്കുന്ന 3 കിലോയിലധികം സ്വർണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, കോഴിക്കോട് കക്കട്ടില്‍ അബ്ദുള്‍ ഷാമില്‍ എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.
സ്വർണമിശ്രിതം ശരീരത്തിന്റെ രഹസ്യഭാഗങ്ങളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കിലോയോളം സ്വര്‍ണവും കണ്ടെത്തി. ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണം പിടികൂടി. ബുഷ്റയിൽ 1077 ഗ്രാം സ്വർണം കണ്ടെടുത്തു. ഇവർ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അബ്ദുൽ ഷാമിലും രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് 679 ഗ്രാം സ്വർണമിശ്രിതം പിടികൂടി.
Discussion about this post