പയ്യോളി: ഭാരതീയ മസ്ദൂർ സംഘം മൂരാട് ഓയിൽമിൽ യൂണിറ്റ് ജനറൽ ബോഡി സംഘടിപ്പിച്ചു. യൂണിറ്റ് അംഗത്വ കാർഡ് വിതരണം ജില്ലാ ജോ. സെക്രട്ടറി പത്മനാഭൻ ചെറിയേരി നിർവഹിച്ചു.
മൂരാട് നോർത്ത് എൽ പി സ്കൂളിൽ നടന്ന യോഗത്തിൽ എം രേഖ അധ്യക്ഷത വഹിച്ചു. പയ്യോളി മേഖല പ്രഭാരി കെ കെ വിനയൻ, പയ്യോളി മേഖലാ പ്രസിഡന്റ് സി വി രാജീവ്, ട്രഷർ അജിത് ഇരിങ്ങൽ പ്രസംഗിച്ചു.
എൻ ടി സുനിൽ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി എം രേഖ (പ്രസിഡന്റ്),
കെ വി ഷിജീഷ് (സെക്രട്ടറി), എം കെ പ്രകാശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.



































Discussion about this post