
തിക്കോടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ വിഷൻ 2021 -26ന്റെ ഭാഗമായി സബ് ജില്ലയിൽ ഒരു കുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനം പദ്ധതിയിൽ സംസ്ഥാനത്ത് 200 ഓളം വീടുകൾ നിർമ്മിച്ചു വരികയാണ്. മേലടി സബ് ജില്ലയിലെ സ്നേഹ ഭവനം പൂർത്തീകരിച്ച് ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസ് കുടുംബത്തിന് സമർപ്പിച്ചു.

സ്നേഹഭവനം കൺവീനർ മഹേഷ് എം റിപ്പോർട്ടും, ട്രഷറർ സുബീന വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദിന്റെ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽകിഫിൽ, ഡി ഡി ഇ കോഴിക്കോട് മനോജ് കുമാർ, എ ഇ ഒ പി വിനോദ്, പി വി റംല, കെ പി ഷക്കീല,

വി കെ അബ്ദുൽ മജീദ്, അനുരാജ് വരിക്കാരിൽ, ദാവൂദ് മാസ്റ്റർ, കളത്തിൽ ബിജു, പ്രദീപൻ, കെ എൻ ബിനോയ്കുമാർ, പി പ്രശാന്ത്, സി കെ മനോജ് കുമാർ, കെ കെ ജിഷ, പി പ്രവീൺ, പി ജി രാജീവ്, അബ്ദുള്ള അസീസ് തുടങ്ങി വിവിധ രാഷ്ട്രീയ, അധ്യാപക സംഘടനാ പ്രധിനിധികൾ പ്രസംഗിച്ചു. സ്നേഹ ഭവനം ചെയർമാൻ സന്തോഷ് തിക്കോടി സ്വാഗതവും ജ്യോതിശ്രീ നന്ദിയും പറഞ്ഞു.

Discussion about this post