പയ്യോളി: ഇന്ത്യയിൽ വിഘടനവാദ ഭരണകൂട ഭീകരതയെ ഇല്ലായ്മ ചെയ്തു അടിസ്ഥാന വർഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിന്റെ തിരിച്ചു വരവ് അനിവാര്യമാണെന്ന് ഐ എൻ ടി യു സി അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണിയിൽ.
പയ്യോളിയിൽ, ഭാരത് ജോഡോ യാത്ര പദയാത്രികനായ എൻ എഫ് യു പി ടി യു (ഐ എൻ ടി യു സി) ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ ശീതൾ രാജിന് പയ്യോളി മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എൻ എം മനോജ് അധ്യക്ഷത വഹിച്ചു. ഇ കെ ശീതൾ രാജ് മറുപടി ഭാഷണം നടത്തി. ടി വി മജീദ്, വി കെ സായി രാജേന്ദ്രൻ, ടി ടി സോമൻ, കാവിൽ മുസ്തഫ, എം കെ മുനീർ, സി കെ ജാനു, വി എം രാജൻ, വി പി ഫൈസൽ പ്രസംഗിച്ചു.
Discussion about this post