
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അധികാരികളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ബിവറേജസ് കോർപ്പറേഷൻ ഐ എൻ ടി യു സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നിന് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തും.

മാർച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
സർക്കാർ ജീവനക്കാർക്ക് മൂന്ന് വർഷം മുമ്പ് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം സർക്കാറിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ബീവറേജസ് കോർപ്പറേഷനിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ജീവനക്കാരെ അന്യായമായ സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കാതെ രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റ് കളിലെ ജീവനക്കാർക്ക് തിരക്ക് പിടിച്ച് തൊഴിൽ നിയമം കാറ്റിൽ പറത്തി പഞ്ചിംഗ് നടപ്പിലാക്കിയതിനെതിരെയും ബില്ലിങ്ങ് ക്യാൻസലേഷൻ നിർത്തലാക്കിയതിനെതിരെയും ഉൾപ്പെടെ പതിനഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചിരിക്കുന്നത്.

ഈ സമരം കൊണ്ട് സർക്കാരിൻ്റെയും മാനേജ്മെൻ്റിൻ്റെയും കണ്ണ് തുറക്കുന്നില്ലെങ്കിൽ ജൂലായ് 20 മുതൽ കേരളത്തിലെ മുഴുവൻ ഔട്ട് ലെറ്റുകളും ഓഫീസുകളും അടച്ചിട്ട് കൊണ്ട് അനിശ്ചിതകാല പണിമുടക്ക് നടത്താനും കോ -ഓഡിനേഷൻ കമ്മറ്റി തീരുമാനിച്ചതായി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

Discussion about this post