പാലക്കാട് : ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിൽ ഉടൻ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് വി കെ ശ്രീകണ്ഠൻ എംപി പ്രസ്താവിച്ചു. മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന സ്പെഷൽ
കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്റെ പ്രഥമ സംസ്ഥാന പ്രസിഡണ്ടായിരുന്ന ആര്യാടൻ മുഹമ്മദിന്റെയും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന എം എസ് സുനിലിന്റെയും അനുസ്മരണ സമ്മേളനം സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ടി യു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഷാഫി പറമ്പിൽ എം എൽ എ അനുമോദിച്ചു. ഡിസിസി പ്രസിഡണ്ട് തങ്കപ്പൻ, കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, ജില്ലാ പ്രസിഡണ്ട് മനോജ് ചെങ്ങന്നൂർ, എംവി രാമകൃഷ്ണൻ , കെ എം രവീന്ദ്രൻ,
സംസ്ഥാന ജനറൽ സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, സംസ്ഥാന ഭാരവാഹികളായ എം സി സജീവൻ, കെ മോഹനൻ, സി കെ ഗിരീഷ് കുമാർ ഏ വി പ്രസാദ്, കെ ബി അനിൽകുമാർ, എം ദേവൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post