കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ ബിവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം ഉണ്ടായി. രണ്ട് ബൈക്കുകളിൽ എത്തിയ സംഘം ലോറി ഡ്രൈവറെ മർദിക്കുകയും ലോറി അടിച്ചുതകർക്കുകയും ചെയ്തു. ഗോവയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ടാണ് സംഭവം.
ഇന്നലെ ഉച്ചതിരിഞ്ഞ് തൊണ്ടയാട് ബൈപ്പാസിൽ രാമനാട്ടുകരയിൽ വണ്ടി നിർത്തി ഉറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവർ ആഷിഖ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ലോഡിൽ നിന്നും കുപ്പികൾ ഒന്നും നഷ്ടമാകാത്തത് കൊണ്ട് തന്നെ മോഷണ ശ്രമമല്ലെന്നാണ് സൂചന.
Discussion about this post