ബത്തേരി: ഹോട്ടൽ മുറിയിൽയുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി മണിച്ചിറയിലെ ഹോട്ടലിലാണ്, അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത (22) എന്നിവരാണു മരിച്ചത്. ഇരുവരും പുൽപള്ളി സ്വദേശികളാണ്.
ചൊവ്വാഴ്ച രാവിലെ 11-നാണു ഹോട്ടലിൽ മുറിയെടുത്തത്. ഉച്ചയോടെ യുവാവു പുറത്തു പോയി തിരികെ വന്നു. പിന്നീട് ഇരുവരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് ഹോട്ടൽ അധികൃതർ ഫോണിൽ വിളിച്ചു നോക്കിയിട്ടും മറുപടി ലഭിച്ചില്ല. ഉച്ചയോടെ പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ ഒരുകയറില്‍ രണ്ട് കുരുക്കുകളുണ്ടാക്കിയാണ് ഇരുവരും തൂങ്ങിമരിച്ചത്. പുല്‍പളള്ളിയിലെ സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്ന നിഖില്‍ കോവിഡിന് ശേഷം വയറിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു.ബ്യൂട്ടീഷന്‍ കോഴ്‌സിന് പഠിക്കുയാണ് ബബിത. നിഖില്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പുല്‍പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Discussion about this post