ബംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. മാറത്തഹള്ളി ദേവരബീസനഹള്ളിയിലെ താമസക്കാരിയും റായ്ച്ചൂര്‍ സ്വദേശിനിയുമായ യമുനമ്മയെ (70) ആണ് മകൻ ഇടിച്ചു കൊന്നത്. ഇവരുടെ മകന്‍ അംബരീഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരം മദ്യപിക്കുന്ന അംബരീഷ് കഴിഞ്ഞ ദിവസം രാത്രി യമുനമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍, പണം മറ്റ് ആവശ്യങ്ങള്‍ക്ക് മാറ്റിവെച്ചതാണെന്നും മദ്യം വാങ്ങാന്‍ തരില്ലെന്നും യമുനമ്മ പറഞ്ഞതോടെ ഏറെനേരം ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അംബരീഷ് യമുനമ്മയെ വീടിന് പുറത്തേക്ക് തള്ളിയിട്ടതിനു ശേഷം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയായിരുന്നു.
പണം കണ്ടെത്തുന്നതിന് ട്രാഫിക് സിഗ്നലുകളില്‍ ഭിക്ഷാടനം നടത്താനും അംബരീഷ് യമുനമ്മയെ നിര്‍ബന്ധിച്ചിരുന്നു. റായ്ച്ചൂര്‍ സ്വദേശികളായ ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് ബംഗളൂരുവിലെത്തിയത്.
Discussion about this post