പയ്യോളി: പി എം കിസാൻ പദ്ധതി ഗുണഭോക്താക്കളായിട്ടുള്ള കർഷകർ അവരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ എ ഐ എം എസ് [AIMS] പോർട്ടലിൽ വ്യക്തിഗതമായി ചേർക്കേണ്ടതാണെന്ന് പയ്യോളി കൃഷി ഭവൻ ഓഫീസർ അമ്പിളി എലിസബത്ത് അറിയിച്ചു.
കർഷകർ വസ്തുവിൻ്റെ കരം അടച്ച രസീത്, ആധാറിന്റെ കോപ്പി, മൊബൈൽ ഫോൺ എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ/ ജന സേവന കേന്ദ്രങ്ങൾ മുഖേന ഭൂമി സംബന്ധമായ വിവരങ്ങൾ ജൂൺ 26 നകം ചേർക്കാൻ താത്പര്യപ്പെടുന്നു
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കുന്നതിന് ഇത് അനിവാര്യമാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.
Discussion about this post