വഡോദര: രണ്ടുദിവസം മുമ്പാണ് ഗുജറാത്തിലെ വഡോദരയിലെ ‘അഭയം ഹെല്‍പ് ലൈനില്‍’ ആ ഫോണ്‍കോള്‍ വന്നത്. ഇത്രയുംകാലം നിരവധി പെണ്‍കുട്ടികളുടെയും യുവതികളുടെയും പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ച അഭയം അധികൃതര്‍ ആ ഫോണ്‍കോള്‍ കേട്ട് ആദ്യമൊന്ന് ഞെട്ടി. ഇന്നേവരെ അവര്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു വിഷയമായിരുന്നു അത്. ഉപദ്രവം നേരിടുന്നതാകട്ടെ ഒരു 87-കാരിയും.

89 വയസ്സുള്ള തന്റെ ‘ഹൈപ്പര്‍സെക്ഷ്വല്‍’ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് 87-കാരിയും കുടുംബവും അഭയം ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. കിടപ്പുരോഗിയായ 87-കാരിയെ ഭര്‍ത്താവ് നിരന്തരം ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായും ഇതിന് വിസമ്മതിക്കുമ്പോള്‍ ഉപദ്രവിക്കുന്നുവെന്നുമായിരുന്നു പരാതി.

വര്‍ഷങ്ങളോളം ദമ്പതിമാര്‍ തമ്മില്‍ ആരോഗ്യകരമായ ശാരീരികബന്ധം പുലര്‍ത്തിയിരുന്നു. അസുഖം ബാധിച്ചതോടെ കഴിഞ്ഞ ഒരുവര്‍ഷമായി 87-കാരി കിടപ്പിലാണ്. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനും നടക്കാനും മകന്റെയോ മരുമകളുടെയോ സഹായം വേണം. എന്നാല്‍ ഇതെല്ലാമറിഞ്ഞിട്ടും 89-കാരനായ ഭര്‍ത്താവ് ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായാണ് ഇവരുടെ പരാതി. ഇത് നിറവേറ്റാന്‍ കഴിയാതെ വരുന്നതോടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. ശാരീരികബന്ധം പുലര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍ റിട്ട.എന്‍ജിനീയറായ 89-കാരന്റെ ഉപദ്രവം തുടര്‍ന്നതോടെയാണ് ഭാര്യയും മകനും മരുമകളും അടക്കമുള്ളവര്‍ അഭയം ഹെല്‍പ് ലൈനില്‍ സഹായം തേടാന്‍ തീരുമാനിച്ചത്.







































Discussion about this post