തുറയൂർ: പയ്യോളി അങ്ങാടി മുണ്ടാളിത്താഴ ഭഗവതി ക്ഷേത്രത്തിന് സമീപം കിടപ്പു രോഗിയായ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടാളിത്താഴ മാധവി (88), മകൻ സജീഷ് (48) എന്നിവരുടെ മൃതദേഹമാണ് വീടിനകത്ത് കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെ അയൽവാസിയാണ് മൃതദേഹങ്ങൾ കണ്ടത്.
മൂന്ന് മാസമായി ഡിസ്കിലുള്ള എല്ലുപൊട്ടി കിടപ്പിലായിരുന്നു മാധവി. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരുടെ സഹായത്തോടെ, ഇവരുടെ വീട്ടുപറമ്പിൽ മതിൽ കെട്ടുന്നതിനായി ഇന്ന് രാവിലെയോടെ, അയൽവാസികളെത്തി വിളിച്ചതിന് മറുപടിയില്ലാതായതോടെ നടത്തിയ പരിശോധനയിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതാവ് കിടപ്പുമുറിയിലും മകൻ സജീഷ് തൊട്ടടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പയ്യോളി പോലീസിൽ വിവരമറിയിച്ചു. മൃതദേഹങ്ങൾ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് മാറ്റി.





































Discussion about this post