ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവിവാഹിതരായ പുരു ഷൻമാർക്കും സ്ത്രീകൾക്കും അവസരം. ലോ, സ്പോർട്സ് വിഭാഗങ്ങളിൽ 2 വീതം ഒഴിവ്. ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. 2023 ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം ആരംഭിക്കും, തുടർന്നു നിയമനം.
വിഭാഗവും യോഗ്യതയും:
ലോ: 55% മാർ ക്കോടെ ലോ ബിരുദം. അഡ്വക്കറ്റ് ആയി എൻറോൾ ചെയാൻ യോഗ്യരായിരിക്കണം.
സ്പോർട്സ്: ഏതെങ്കിലും വിഭാഗത്തിൽ റഗുലർ പിജി/ബിഇ/ബിടെക്. സീനിയർ ലെവൽ നാഷനൽ ചാംപ്യൻഷിപ്/ഗെയിമുക ളിൽ അത്ലറ്റിക്സ്/സ്വിമ്മിങ് വിഭാഗത്തിൽ പങ്കെടുത്തിരിക്കണം. സ്പോർട്സ് കോച്ചിങ്ങിൽ ഡിപ്ലോമ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്ന്), എംഎസ്സി സ്പോർട്സ് (കോച്ചിങ്) യോഗ്യതക്കാർക്കു മുൻഗണന.
പ്രായം: 1996 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും ഇടയ്ക്കു ജനിച്ചവരായിരിക്കണം
ശമ്പളം : 56,000
അപേക്ഷിക്കേണ്ട വെബ്സൈറ്റ്
https://www.joinindiannavy.gov.in/
Discussion about this post