പയ്യോളി: രാസലഹരിക്കെതിരെ പയ്യോളി എഗെയ്ൻസ്റ്റ് ഡ്രഗ് എബ്യൂസ് (പട) ൻ്റെ നേതൃത്വത്തിൽ മെയ് 2 ന് നടക്കുന്ന ജനകീയ കൺവെൻഷൻ്റെ ഭാഗമായി പോസ്റ്റർ പ്രകാശനം നടന്നു.
പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും പൊതു പ്രവർത്തകയുമായ കെ ടി സിന്ധു, വളണ്ടിയർ കൺവീനർ സി അർജ്ജുന് നൽകി പ്രകാശനം നിർവഹിച്ചു. മഠത്തിൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
മെയ് രണ്ടിന് പയ്യോളി പേരാമ്പ്ര റോഡിൽ നടക്കുന്ന ജനകീയ കൺവെൻഷൻ റൂറൽ എസ് പി കെ ഇ ബൈജു ഉദ്ഘാടനം ചെയ്യും. പയ്യോളി നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹ്മാൻ മുഖ്യാതിഥിയാവും.
Discussion about this post