പയ്യോളി: സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള, ഹാസ്യാത്മകമായ രചനകളിലൂടെ വായനക്കാരനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.
ഇരിങ്ങൽ എൽ പി സ്കൂളിൽ ബഷീറിന്റെ പ്രിയ കഥാപാത്രങ്ങൾ അതിഥികളായി എത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി. ബഷീർ വാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളും സ്‌കൂളിൽ നടത്തപ്പെടും.
Discussion about this post