പയ്യോളി: മേലടി സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പാഠ ഭാഗങ്ങൾ അടങ്ങിയ എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾക്ക് ഉപകരിക്കുന്ന ജി കെ മാസിക പ്രകാശനം ചെയ്തു. ബബിഷ ടീച്ചർ ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ സിസ്റ്റർ ഉഷാ റോസ് അധ്യക്ഷത വഹിച്ചു. മാനേജർ സിസ്റ്റർ സുനിത മുഖ്യാതിഥിയായി. അനുപമ പ്രസംഗിച്ചു. കുട്ടികളുടെ ഓർമ്മദിന ഭാഷണങ്ങളും, കഥാപാത്ര ആവിഷ്കാരങ്ങളും അരങ്ങേറി.
Discussion about this post