പയ്യോളി: മൂരാട് പി കെ കുഞ്ഞുണ്ണി നായർ സ്മാരക വായനശാല ആൻ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങൽ താഴെക്കളരി യു പി സ്ക്കൂളിൽ ബഷീർ അനുസ്മരണവും എഴുത്തു പെട്ടി ഉദ്ഘാടനവും നടന്നു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ “ബഷീർ കഥകളും കഥാപാത്രങ്ങളും” ചിത്രീകരണം അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ വായനയേയും എഴുത്തിനേയും പ്രോത്സാഹിപ്പിക്കുന്ന ലൈബ്രറി കൗൺസിലിന്റെ എഴുത്തുപെട്ടി പരിപാടിക്ക് സ്ക്കൂളിൽ തുടക്കമായി.
പി ടി എ പ്രസിഡന്റ് പി ഷാജി അധ്യക്ഷത വഹിച്ചു. വി കെ നാസർ മാസ്റ്റർ, സി സി ചന്ദ്രൻ, വിജയൻ പെരിങ്ങാട് പ്രസംഗിച്ചു. പ്രധാനാധ്യാപിക അനിത ടീച്ചർ സ്വാഗതവും ഗാർഗി ടീച്ചർ നന്ദിയും പറഞ്ഞു.
Discussion about this post