തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്‌ച്ച കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും ഞായറാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ഞായറാഴ്ചയും ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല.
അതേസമയം കള്ളുഷാപ്പുകള്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. കൂടാതെ ഹോട്ടലുകള്‍, പഴംപച്ചക്കറി, പലചരക്ക്പാല്‍, മത്സ്യംമാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.ഹോട്ടലുകളും ബേക്കറികളും തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്ബതുവരെ ഇ കൊമേഴ്സ്, കൊറിയര്‍ സേവനങ്ങള്‍ക്ക് തടസമില്ല.
അത്യാവശ്യയാത്രകള്‍ അനുവദിക്കണമെങ്കില്‍ കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. ഇല്ലെങ്കില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സീനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റയില്‍വേ സ്റ്റേഷന്‍-വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ , മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും. കെഎസ് ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ
ലോക്കഡൗണിന് സമാന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി മുതല്‍. രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് കേരളം വീണ്ടും അടച്ചിടുന്നത്. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ വഴിനീളെ പരിശോധന നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കേസും പിഴയുമുണ്ടാവും.


































Discussion about this post