ന്യൂഡൽഹി: രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് അറുപത് ചാനലുകൾക്കെതിരെ നടപടി എടുത്തതെന്ന് വാർത്താ വിതരണ സഹമന്ത്രി എൽ മുരുകൻ രാജ്യ സഭയിൽ അറിയിച്ചു.
അതേസമയം, മലയാളം വാർത്താ ചാനലായ മീഡിയാ വണ്ണിന്റെ വിലക്ക് കേരളത്തിൽ നിന്നുള്ള എം പിമാർ പാർലമെന്റിൽ ഉന്നയിച്ചു. വിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.ലോക്സഭയിൽ എം കെ രാഘവൻ, അടൂർ പ്രകാശ് എന്നിവരാണ് നോട്ടീസ് നൽകിയത്. പാർലമെന്റിൽ തുടർച്ചയായി രണ്ടാം തവണയാണ് കേരള എംപിമാർ മീഡിയവൺ സംപ്രേഷണ വിലക്ക് ഉന്നയിക്കുന്നത്.
ഇതൊരു ചാനലിന് നേരെയുള്ള പ്രശ്‌നമായി കരുതാനാവില്ലെന്നും മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്ന പ്രവര്‍ത്തനമാണെന്നും അതിനാൽ സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നുമാണ് എം പി മാരുടെ ആവശ്യം. സംപ്രേഷണം വിലക്കിയതിൽ പാർലമെന്റ് ഐ.ടി സമിതി കേന്ദ്രവാർത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
Discussion about this post