തിരുവനന്തപുരം: 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും.
കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ആള്‍ കേരള ബാങ്ക് എംപ്‌ളോയിസ് അസോസിയേഷന്‍ അറിയിച്ചു.
ബാങ്ക് സ്വകാര്യവത്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് സെക്രട്ടറി ബി. രാംപ്രകാശ് അറിയിച്ചു.
Discussion about this post