ബംഗളൂരു: ഇരുപത്തിരണ്ടുകാരിയായ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് നീന്തല്‍ താരങ്ങള്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നുള്ള രജത്, ശിവാരണ്‍, ദേവ് സരോയ്, യോഗേഷ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായാണ് നാല് പേരും ബെംഗളൂരുവില്‍ എത്തിയത്.
ഇതിനിടെ പ്രതികളിലൊരാളായ രജത് ഒരു ഡേറ്റിംഗ് ആപ്പിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. മാര്‍ച്ച് 24 ന് യുവതിയെ ബെംഗളൂരുവിലെ ഒരു ഹോട്ടലിലേക്ക് ഡിന്നറിനായി ക്ഷണിച്ചു. ഭക്ഷണശേഷം യുവതിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മൂന്ന് സുഹൃത്തുക്കളേയും മുറിയിലേക്ക് വിളിച്ചുവരുത്തി. നാല് പേരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതായി രക്ഷപ്പെട്ട പെണ്‍കുട്ടി സഞ്ജയ് നഗര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.സുഹൃത്തുക്കളെ വിവരമറിയിച്ചതോടെ അവര്‍ എത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
Discussion about this post