ബംഗളൂരു: ഹോട്ടലിലെ രഹസ്യ അറയിൽ യുവതികളെ തടങ്കലിലാക്കി പെൺവാണിഭം നടത്തിയ ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. കേസിൽ ഹോട്ടൽ മാനേജരായ സ്ത്രീയും ഏജന്റുമാരുമടക്കം ആറ് പേരാണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം പന്ത്രണ്ട് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന സ്വദേശിനികളായ യുവതികൾ ഏജന്റുമാർ വഴിയാണ് ഇവിടേക്ക് എത്തിയത്. ഹോട്ടലിന്റെ രണ്ടാം നിലയിലെ ടോയ്‌ലറ്റിലാണ് രഹസ്യ അറ ഉണ്ടാക്കിയത്. ഇവിടെയാണ് പെൺകുട്ടികളെ താമസിപ്പിച്ചിരുന്നത്. രഹസ്യ അറയിൽ നിന്ന് പുറത്തിറങ്ങാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ല.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രദുർഗ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലേക്ക് എത്തിയത്. വൻ റാക്കറ്റ് തന്നെ സംഭവത്തിന് പിന്നിലുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് ഡിസിപി അറിയിച്ചു.
Discussion about this post