കൊൽക്കത്ത: ബംഗാൾ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വമ്പിച്ച വിജയം. 108 മുനിസിപ്പൽ കോർപറേഷനുകളിൽ 102 എണ്ണവും തൃണമൂലിനാണ്. 31 മുനിസിപ്പാലിറ്റികളിൽ പ്രതിപക്ഷമില്ല, തൃണമൂൽ മാത്രം. നദിയ ജില്ലയിലെ ടഹേർപുർ മുനിസിപ്പാലിറ്റി ഇടതു സഖ്യം നേടി. നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയിരുന്ന ബിജെപിക്ക് ഒരു മുനിസിപ്പൽ കോർപറേഷനിലും ഭരണം ലഭിച്ചില്ല. കോൺഗ്രസിനും സമ്പൂർണ പരാജയമാണ്.
പുതുതായി രൂപംകൊണ്ട ഹംറോ പാർട്ടി ഡാർജിലിങ് മുനിസിപ്പാലിറ്റി നേടിയതാണ് ശ്രദ്ധേയ വിജയം. നാലു മുനിസിപ്പാലിറ്റികളിൽ ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. 2171 വാർഡുകളിലേക്കായിരുന്നു മത്സരം. ഫലം പ്രഖ്യാപിച്ച 2155 സീറ്റുകളിൽ തൃണമൂൽ 1857 സീറ്റ് നേടി. ബിജെപി 63, കോൺഗ്രസ് 60, സിപിഎം 50, സിപിഐ 3, ഫോർവേഡ് ബ്ലോക്ക് 4, ആർഎസ്‌പി 1 എന്നിങ്ങനെയാണ് സീറ്റ് നില.
Discussion about this post