

ബാലുശ്ശേരി: ബാലുശ്ശേരിയിൽ കാണാതായ പെൺ കുട്ടിയെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി. ജൂലൈ 4 മുതലാണ് പെൺ കുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. വാർത്തയും പ്രചരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺ കുട്ടിയെ പ്രണയം നടിച്ച് യുവാവ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് എന്നാണ്

പോലീസ് പറയുന്നത്. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന പേരിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം തിരൂരങ്ങാടി വെളിമുക്ക് കൊടകാമാട്ടിൽ ഷിബിനെ (22) ആണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്

ബെംഗളൂരുവിൽ നിന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇലക്ട്രോണിക്സ് സിറ്റിക്കടുത്തു വച്ച് പ്രതിയെ പിടികൂടിയത്. എഎസ്ഐ മുഹമ്മദ് പുതുശ്ശേരി, സീനിയർ സിപിഒ എം.സുരാജ് എന്നിവചേർന്നാണ് അന്വേഷണം നടത്തിയത്.




































Discussion about this post