
നന്തി ബസാർ: ബാലസംഘം നന്തി മേഖലയുടെ ആഭിമുഖ്യത്തിൽ 13-ാമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം സംഘടിപ്പിച്ചു.
ഡോ. ബിദൂർ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ സെക്രട്ടറി ഒ ടി അലീന അധ്യക്ഷത വഹിച്ചു.


ശാസ്ത്ര ക്ലാസ് മേഖലാ അക്കാദമിക് കൺവീനർ സുധാകരൻ നയിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം മോഹനൻ സ്വാഗതവും, മേഖല ജോ. സെക്രട്ടറി എം ആർ നാസ് നന്ദിയും പറഞ്ഞു.
തുടർന്ന് മൂടാടി ഗോഖലെ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി പ്രണവ് എൻ അനീഷിൻ്റെ ചിത്രപ്രദർശനവും നടന്നു.







Discussion about this post