നന്തി: “പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ച് ഞങ്ങൾ മുന്നേറും” എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്റെ നന്തി മേഖലാ സമ്മേളനം നടന്നു. അമൃത ഫെയിം നിധീഷ് കാർത്തിക് ഉദ്ഘാടനം ചെയ്തു. എളമ്പിലാട് എം എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ മേഖലാ വൈസ് പ്രസിഡന്റ് അഭിദേവ് അധ്യക്ഷത വഹിച്ചു. ഏരിയാ എക്സിക്യുട്ടീവ് അംഗം ശിക്ഷിത്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ അക്കാദമി അംഗം ആർ പി കെ രാജീവ് കുമാർ, ഏരിയാ കമ്മറ്റി അംഗം പി കെ പ്രകാശൻ, മേഖല കൺവീനർ ബാബു അക്കമ്പത്ത് പ്രസംഗിച്ചു.
ഭാരവാഹികളായി ജിനിൻ ജാസ് [പ്രസിഡന്റ്], ഒ ടി അലീന [സെക്രട്ടറി], നാസ്, ദിയലിനീഷ് [വൈസ് പ്രസിഡന്റുമാർ], അഭിദേവ്, കാർത്തിക് [ജോ: സെക്രട്ടറിമാർ], ബാബു അക്കമ്പത്ത് [കൺവീനർ], സരിത [ജോ: കൺവീനർ], പി കെ ജനാർദ്ദനൻ [കോ-ഓർഡിനേറ്റർ] എന്നിവരെ തെരെഞ്ഞെടുത്തു.
Discussion about this post