മൂടാടി: പയ്യോളി ഏരിയാ ബാലസംഘം കലാജാഥയിൽ പങ്കെടുക്കുന്ന വേനൽ തുമ്പികൾക്ക് നന്തിയിൽ ഏഴ് ദിവസത്തെ പരിശീലന ക്യാമ്പ് പൂർത്തിയായി. 5 ദിവസത്തെ കലാജാഥാ പര്യടനത്തിന് തയ്യാറായ വേനൽ തുമ്പികളുടെ ആദ്യ പ്രദർശനം നന്തി ടൗണിൽ നടന്നു.
ബാലസംഘം സംസ്ഥാന കമ്മറ്റി അംഗം അഴിക്കോട് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബാലസംഘം ഏരിയാ പ്രസിഡന്റ് അവന്തിക അദ്ധ്യക്ഷത വഹിച്ചു.
ഏരിയ കൺവീനർ ഹമീദ് മാസ്റ്റർ, ഏരിയാ കോർഡിനേറ്റർ അഖില, ജില്ലാ അക്കാദമിക്ക് കമ്മറ്റി അംഗം ആർ പി കെ രാജീവ് കുമാർ പ്രസംഗിച്ചു.
കലാജാഥാ പര്യടനത്തിന്റെ പതാക കെ ജീവാനന്ദൻ മാസ്റ്റർ ബാലസംഘം ഏരിയാ സെക്രട്ടറി സാരംഗിന് കൈമാറി.
സ്വാഗതസംഘം കൺവീനർ ബാബു അക്കമ്പത്ത് സ്വാഗതവും, ക്യാമ്പ് ഡയരക്ടർ പി കെ പ്രകാശൻ നന്ദിയും പറഞ്ഞു.
Discussion about this post