മൂടാടി: ബാലസംഘം പയ്യോളി ഏരിയാ വേനൽ തുമ്പി കലാജാഥാ പരിശീലന ക്യാമ്പിന് നന്തിയിൽ തുടക്കമായി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്വാഗത സംഘം ചെയർമാൻ കെവിജയരാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി പി എം ഏരിയാ സെക്രട്ടറി എം പി ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം കെ ജീവാനന്ദൻ മാസ്റ്റർ,

ബാലസംഘം ഏരിയാ കൺവീനർ ഹമീദ് മാസ്റ്റർ, ബാലസംഘം ജില്ലാ അക്കാദമിക്ക് കമ്മറ്റി അംഗം ആർ പി കെ രാജീവ് കുമാർ പ്രസംഗിച്ചു. പയ്യോളി ഏരിയയിലെ വിവിധ മേഖലകളിൽ നിന്നും കലാജാഥ ക്യാമ്പിന് എത്തിയ കൂട്ടുകാരെ ക്യാമ്പ് ഡയറക്ടർ പി കെ
പ്രകാശൻ പരിചയപ്പെടുത്തി. സ്വാഗത സംഘം കൺവീനർ ബാബു അക്കമ്പത്ത് സ്വാഗതവും ബാലസംഘം ഏരിയാ സെക്രട്ടറി സാരംഗ് നന്ദിയും പറഞ്ഞു.

Discussion about this post