പയ്യോളി: നഗരസഭയിലെ 19 -ാം ഡിവിഷനിലെ പൊതു പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകനുമായ മഠത്തിൽ ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് അനുസ്മരണ പ്രഭാഷണം നടത്തി.

രവീന്ദ്രൻ കുറുമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാംഗം കാര്യാട്ട് ഗോപാലൻ, ആയഞ്ചേരി സുരേന്ദ്രൻ, ചാലിൽ സുരേന്ദ്രൻ, മേക്കോട്ട് പൊയിൽ വിജയൻ, തൈക്കണ്ടി വിജയൻ, എ കരത്ത് നാരായണൻ, സോപാനം ബാബു, ടി എം കണാരൻ, ഗോപാലൻ നായർ രാഗം, സുബൈർ ചെരക്കോത്ത് പ്രസംഗിച്ചു.





































Discussion about this post