തിരുവനന്തപുരം: ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയിലെത്തി. ഭരണ, പ്രതിപക്ഷ അംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു.
മുഖ്യമന്ത്രിയും സഭയിലെത്തി. ബജറ്റ് അവതരണം ആരംഭിച്ചു. കെ.എന്‍. ബാലഗോപാലിന്റെ രണ്ടാം ബജറ്റ് അവതരണമാണിത്.
വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി മാറ്റിവച്ച് സംസ്ഥാന ബജറ്റ്. അടുത്ത 25 വർഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
വിലക്കയറ്റം നേരിടുന്നതിന് വേണ്ടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിനെതിരെ സമരം ചെയ്യാനാണ് പ്രതിപക്ഷം തയ്യാറായതെന്ന് കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ 9 മണിയോടെയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
Discussion about this post