
പയ്യോളി: ബൈജു ഇരിങ്ങൽ രചന നിർവഹിച്ച ‘സ്നേഹത്തിൻ്റെ നൂൽപ്പാലങ്ങൾ’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. ഡോ: സോമൻ കടലൂർ പ്രണവ് കളരിപ്പടിക്ക് പുസ്തകംകൈമാറി പ്രകാശനം നിർവ്വഹിച്ചു. എസ് ആർ ഖാൻ മണിയൂർ പുസ്തകം പരിചയപ്പെടുത്തി.
എഴുത്തിൽ 25 വർഷങ്ങൾ തികച്ച ബൈജുവിനെ ചടങ്ങിൽ ഉപഹാരം നല്കി ആദരിച്ചു. സികെഅനിൽകുമാർഅധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ, പി കെ പ്രമോദ്, പി വി നിധീഷ്, പി രത്നാകരൻ, യജുൽ ധനുഷ്, പി ബിജു, ഏ കെ സത്യൻ, പ്രകാശ് പയ്യോളി, മനോജ് കുമാർ, ബൈജു ഇരിങ്ങൽ എന്നിവർ പ്രസംഗിച്ചു. ഡി പ്രസാദ് സ്വാഗതവും എൻ ടി ബിന്ദു നന്ദിയും പറഞ്ഞു.
Discussion about this post