കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന കുറ്റം ചുമത്തി ‘കൊയിലാണ്ടിയിലെ സീനിയർ ഫോട്ടൊ ജേർണലിസ്റ്റ് ‘ ബൈജു എം പീസിനെതിരെ കൊയിലാണ്ടി പോലീസ് എടുത്ത കേസിൽ ജാമ്യം. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ശ്രീജാ ജനാർദനൻ നായരാണ് കേസിൽ ജ്യാമ്യം അനുവദിച്ചത്.
2021 മെയ് മാസത്തിലായിരുന്നു സംഭവം. ലോക് ഡൗണിൽ ‘ഷീ പോലീസ് നാട്ടുകാരനെ സഹായിക്കുന്ന ഫോട്ടൊ എടുത്ത ശേഷം തൻ്റെ ഓഫീസിനു പുറത്തിരിക്കുമ്പോഴാണ് സി ഐ സന്ദീപ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി കേസ്സെടുത്തത്. സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും, യുവജന സംഘടനകളും, ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. മാത്രമല്ല പോലീസിൻ്റെ വിവിധ ആവശ്യങ്ങൾക്കുള്ള ഫോട്ടൊകൾ പ്രതിഫലം വാങ്ങാതെ ബൈജുവാണ് സ്ഥിരമായി എടുത്തിരുന്നത്. ബൈജുവിന് വേണ്ടി അഡ്വ. രഞ്ജിത് ശ്രീധർ ഹാജരായി.
Discussion about this post