ഇന്ന് റമളാൻ 17, ബദ്ർ ദിനം. വിശ്വാസികളുടെ ഹൃദയാന്തരാളങ്ങളില്‍ അനിര്‍വചനീയമായ സ്ഥാനമാണ് ബദ്റിനുള്ളത്. വിശുദ്ധ ഇസ്ലാമിന്റെ വിജയത്തിന് അസ്ഥിവാരമിട്ടത് ബദ്റായിരുന്നു.
മക്കയിൽ സത്യവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ മുസ്ലിംകള് ശക്തമായ
പീഡനത്തിനിരയായി. ശാരീരിക മർദ്ധനങ്ങളും, മാനസിക സാമ്പത്തിക അതിക്രമങ്ങള്‍ക്കും വിധേയമായത് വിവരിക്കാന്‍ പറ്റാത്തവിധം ഭീകരമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരന്തര പീഡനത്തിനും, കൊടിയ ഉപരോധത്തിനും വിധേയമായി.
കൊടിയ മർദ്ദനവും പീഡനവും അസഹ്യമായപ്പോള്‍ മക്കയില്‍ നിന്നും മദീനയിലേക്ക് സർവ്വസ്വവും ഉപേക്ഷിച്ച് പലായനം ചെയ്തു. ഹിജ്റ രണ്ടാം വർഷം റമളാൻ പതിനേഴി നായിരുന്നു അത്.
സർവ്വ യുദ്ധ സന്നാഹങ്ങളുമായി എത്തിയ ആയിരത്തോളം വരുന്ന ശത്രു സൈന്യത്തെ 313 ഓളം വരുന്ന നിരായുധരായ ഒരു ന്യൂനപക്ഷം നേരിട്ട് പരാജയപ്പെടുത്തിയത് വിശ്വാസത്തിൻ്റെ ആത്മ വീര്യവും സ്ഥൈര്യവും ഒന്ന് കൊണ്ട് മാത്രമായിരുന്നു.
ശത്രുപക്ഷത്ത് നിന്ന് 70 പേർ കൊല്ലപ്പെടുകയും അത്രയും പേർ അറസ്റ്റ് ചെയ്യുപ്പെടു കയുമുണ്ടായി.
യുദ്ധാനന്തരം ന്യൂനപക്ഷമായിരുന്ന പ്രവാചക അനുചരന്മാർക്ക് ആത്മവിശ്വാസവും ഈമാനിക ഊര്‍ജ്ജവും ഇസ്ലാമിനോടുള്ള സ്നേഹവും വലിയ തോതില്‍ വര്‍ദ്ധിക്കുകയും ഇസ്ലാം അഭംഗുരം വളരുകയും ചെയ്തു.
വിശ്വാസവും അവിശ്വാസവും തമ്മിലുള്ള പോരാട്ടത്തില്‍ വിശ്വാസം വിജയിച്ചു. ഇസ്ലാമിക ചരിത്രത്തിന്റെ പുനര്‍വായനയില്‍ തിളങ്ങി നില്ക്കുന്ന നക്ഷത്രമാണ് ബദ്ര്. ബദ്ര് പെട്ടന്നുണ്ടായതും, എന്നാല്‍ അനിവാര്യതയുടെ യുദ്ധവുമായിരുന്നു.
Discussion about this post