ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണിൽ പിശകുകള്‍ തിരുത്താന്‍ നികുതിദായകര്‍ക്ക് അവസരം നല്‍കും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പരിഷ്‌കരിച്ച റിട്ടേണ്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി. മറച്ചുവച്ച വരുമാനം വെളിപ്പെടുത്താനും ഇതുവഴി സാധിക്കും. അസസ്മെന്‍റ് വര്‍ഷത്തെ അടിസ്ഥാനമാക്കി വേണം പരിഷ്‌കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി.
റിട്ടേണിലെ തെറ്റുകള്‍ തിരുത്തുന്നതിനായി നികുതിദായകര്‍ക്ക് അവസരം നല്‍കും. ഇതുപ്രകാരം നികുതിദായകര്‍ക്ക് പ്രസക്തമായ മൂല്യനിര്‍ണ്ണയ വര്‍ഷത്തിന്റെ രണ്ട് വര്‍ഷത്തിനുള്ളില്‍ പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും. സ്വമേധയാ നികുതി ഫയലിംഗ് ഉറപ്പാക്കുകയും വ്യവഹാരം കുറയ്ക്കുകയും ചെയ്യുന്ന പുതിയ വ്യവസ്ഥയാണിതെന്നും ധനമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്‍റെ കൈകള്‍ക്ക് ബലമേകുന്ന രാജ്യത്തെ നികുതിദായകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഡയറക്ട് ടാക്സിനെ കുറിച്ച് പ്രതിപാദിക്കുന്ന പ്രസംഗത്തിലെ പാര്‍ട്ട് ബി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വായിച്ചത്. മഹാഭാരതത്തിലെ ശാന്തിപര്‍വം അധ്യായം പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന്‍റെ തുടക്കം.2022 ജനുവരി മാസത്തെ ആകെ ജിഎസ്ടി കളക്ഷന്‍ 1,40,986 കോടി രൂപയാണ്, ഇത് ജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണ്: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
Discussion about this post