കൊച്ചി: ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്മൂമ്മയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് പിടിയിലായി.
സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ തുടർന്ന് ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
കുഞ്ഞിന്റെ അമ്മയ്ക്ക് വിദേശത്താണു ജോലി. കുഞ്ഞിനെ നോക്കാൻ മുത്തശ്ശിയെയാണ് ഏൽപ്പിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയും കുഞ്ഞും ഇയാളും കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി ഇവർ ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞു മരിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നു പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും അന്വേഷണം നടത്തി വരികയുമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു സംശയം ഉയർന്നതോടെ പൊലീസ് മുത്തശ്ശിയെയും ജോൺ ബിനോയിയേയും ചോദ്യം ചെയ്യുകയായിരുന്നു.
Discussion about this post