പാട്ന: ബിഎ വിദ്യാർത്ഥിക്ക് പരീക്ഷയിൽ 100ന് 555 മാർക്ക് നൽകി ബിഹാറിലെ മുഞ്ചേർ യൂണിവേഴ്സിറ്റി. കെകെഎം കോളേജ് വിദ്യാർത്ഥിയായ ദിലീപ് കുമാർ ഷായ്ക്കാണ് യൂണിവേഴ്സിറ്റ് മാർക്ക് ‘വാരിക്കോരി’ നൽകിയത്.
എന്നാൽ അമളി തിരിച്ചറിഞ്ഞതോടെ വിശദീകരണക്കുറിപ്പുമായി സർവകലാശാല രംഗത്തുവരികയും ചെയ്തു. ഫലപ്രഖ്യാപനത്തിടെ ഉണ്ടായ സമ്മർദ്ദമാണ് തെറ്റിനിടയാക്കിയതെന്നാണ് വിശദീകരണം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ പേപ്പറുകളെല്ലാം പുനർമൂല്യ നിർണയം നടത്തുമെന്ന് യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ. രമാശിശ് പൂർവെ അറിയിച്ചു.
Discussion about this post