അഴിയൂർ: തണ്ണീർതടങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നവർക്ക് എതിരെ കർശന നടപടിയെടുക്കണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം. കൃഷി ഭവനിൽ ഒഴിഞ്ഞ് കിടക്കുന്ന കൃഷി അസിസ്റ്റന്റ് തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജീവനക്കാരുടെ അഭാവം ഓഫീസ് പ്രവർത്തനം താളം തെറ്റിക്കുന്നതായി സമിതി അംഗങ്ങൾ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ലീല, വൈസ് പ്രസിഡന്റ് രമ്യ കരോടി, വികസന സ്ഥിരം സമിതി അധ്യക്ഷൻ പി ശ്രീധരൻ, കൃഷി ഓഫീസർ പി എസ് സ്വരൂപ്, പി ബാബുരാജ്, പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രൻ, സി എം സജീവൻ, കെ വി രാജൻ, പി സുരേഖ, കെ പി രവീന്ദ്രൻ, ഇ ടി കെ പ്രഭാകരൻ, പി കെ കാസിം, വി പി ചന്ദ്രൻ പ്രസംഗിച്ചു.







































Discussion about this post