കോഴിക്കോട്: മുൻ എംഎൽഎയും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടി. 25 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. കോഴിക്കോട് വേങ്ങേരിയിലെ വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്.
അഴീക്കോട് എംഎൽഎ ആയിരുന്ന ഷാജിയുടെ പേരിൽ മണ്ഡലത്തിൽ വീടുകളും മറ്റു സ്വത്തുക്കളുമുണ്ട്. ഏത് കേസിലാണ് നടപടിയെന്ന് വ്യക്തമായിട്ടില്ല.
നേരത്തെ ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. പലതവണ ഇ ഡി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസ് ഇ ഡി അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ ഷാജിയേയും ഭാര്യയേയും രണ്ട് മാസം മുമ്പ് ഇ ഡി ചോദ്യം ചെയ്തിരുന്നു.
Discussion about this post