പയ്യോളി: അയ്യപ്പൻകാവ് യു പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും മലയാള മനോരമ നല്ലപാഠം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി നടത്തി. പ്രധാന അധ്യാപിക ഉഷാ നന്ദിനി പരിപാടി ഉദ്ഘാടനം ചെയ്തു.
കെ ദീപ, വി കെ കിരൺ, സി സാഹിറ, ബിന്ദുലത തെക്കെടേത്ത് പ്രസംഗിച്ചു. സൂര്യ കിരൺ, റെബിൻസാജ്, സൂര്യ നന്ദ, നീലാഞ്ജന, എം രഞ്ജിനി, എം രജിഷ, സുജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.
Discussion about this post