പയ്യോളി: 200 തൊഴിൽ ദിനങ്ങളും 700 രൂപ വേതനവും നിജപ്പെടുത്തുക, ഇ എസ് ഐ നടപ്പിലാക്കുക, തൊഴിൽ സമയം നാലുമണിവരെ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ എൻ ടി യു സി) പയ്യോളി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് എൻ എം മനോജ് അധ്യക്ഷത വഹിച്ചു. ഷഫീഖ് വടക്കയിൽ മുഖ്യാതിഥിയായി. കെ പി സി സി അംഗം മഠത്തിൽ നാണു മാസ്റ്റർ, പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ടി കെ നാരായണൻ,

ഇ കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി, വി കെ സായി രാജേന്ദ്രൻ, വി വി എം ബിജിഷ, സനൂപ് കോമത്ത്, ഷാജി തെക്കയിൽ, കെ എൻ പ്രേമൻ, എം കെ മുനീർ, എൻ ടി ശ്രീജിത്ത് പ്രസംഗിച്ചു.
കേളോത്ത് ബാബു സ്വാഗതവും സജീഷ് കോമത്ത് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കാര്യാട്ട് ഗോപാലൻ (പ്രസിഡൻ്റ്), കെ ജിഷ രാജീവ് (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.




Discussion about this post