
പയ്യോളി: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗവും അയനിക്കാട് സൗഹൃദം കൂട്ടായ്മയും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

അയനിക്കാട് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 200ൽപരം ആളുകൾ പങ്കെടുത്തു. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്കും തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും മെഡിക്കൽ കോളേജിലേക്ക് തിയ്യതി നൽകി.

വിജി മാസ്റ്റർ പൂവ്വത്തിൽ, സുരേഷ് ബാബു മാണിക്കോത്ത്, വിനോദൻ, സദാനന്ദൻ കാവിൽ, വിശ്വജിത്ത് പുന്നോളി കണ്ടി, അഭിലാഷ്, സജീവൻ നമ്പ്യാട്ടിൽ, ഷിബു പുതിയോട്ടിൽ, മനോജ്, ഷൈബു, ജ്യോതി, കൃഷ്ണൻ കുനീമ്മൽ, ഗോകുലൻ പഴങ്കാവിൽ, ബിജു കുന്നത്ത്, രാജീവൻ നാറാണത്ത്, എന്നിവർ നേതൃത്വം നൽകി.


Discussion about this post