പയ്യോളി : ലോക പുസ്തകദിനത്തിൽ അയനിക്കാട് റിക്രിയേഷൻ സെന്റർ വായനശാല രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തലമുതിർന്ന നിത്യ വായനക്കാരനായ ദൈവത്തും മുൻപിൽ ബാലൻ പണിക്കർ, മരുതിയാട്ട് ശ്രീവത്സ് എന്ന വിദ്യാർഥിക്ക് പുസ്തകം കൈമാറിക്കൊണ്ട് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമിട്ടു. തന്റെ 87 -മത്തെ വയസ്സിലും
വായന ലഹരിയാക്കി തകഴിയുടെ സമ്പൂർണ കൃതികളുടെ മൂന്നാം വാള്യം ആവേശത്തോടെ വായിച്ചുകൊണ്ടിരിക്കുന്ന ബാലൻ പണിക്കർ കുട്ടികൾക്ക് ആവേശമായി. ലളിത ജീവിത
രീതിയിലൂടെ പൂർണ്ണ ആരോഗ്യവാനായി ജീവിക്കുന്ന ബാലൻ പണിക്കരുടെ ജീവിതരഹസ്യം താൽപര്യപൂർവം ഉള്ള ദൈനം ദിന വായന ആണെന്ന് പണിക്കർ പറഞ്ഞു.
മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനത്തിന് പ്രസിഡണ്ട് എം പ്രഭാകരൻ, സെക്രട്ടറി റഷീദ് പാലേരി, ജോയിന്റ് സെക്രട്ടറി വിജി മാഷ് പൂവത്തിൽ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 30 വരെ നീളുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ 500 പുതിയ മെമ്പർമാരെ കണ്ടെത്താനാണ് പ്രവർത്തക സമിതി തീരുമാനം.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ റിസൾട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസും മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
Discussion about this post