പയ്യോളി: അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ വിദ്യാർഥികൾ ഒരുക്കിയ ഭക്ഷ്യമേള ശ്രദ്ധേയമായി. പഠന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് കൊതിയൂറും വിഭവങ്ങൾ ഒരുക്കിയത്.
മായമില്ലാത്ത നാടൻ രുചികൾ തനതു ഭക്ഷണ വിഭവങ്ങളിലൂടെ കുട്ടികളെ പരിചയപ്പെടുത്താൻ ഭക്ഷ്യമേളയിലൂടെ കഴിഞ്ഞു. ഹോട്ടലുകളിലെ ചില്ലലമാരകളിൽ മാത്രം കണ്ട് പരിചയിച്ച വിഭവങ്ങൾ തങ്ങളുടെ മുന്നിലെത്തിയത് കുട്ടികൾക്ക് പുത്തൻ അനുഭവമായി മാറി.
മേള പ്രധാനാധ്യാപകൻ എ ടി മഹേഷ് ഉദ്ഘാടനം ചെയ്തു. എ ടി ബബീഷ് കുമാർ അധ്യക്ഷത വഹിച്ചു.പി കെ രമ, പിടിഎ പ്രതിനിധി പി വി ഇസ്മായിൽ, എം കെ ത്വൽഹത്ത്, പി വി അദ്വൈത്, കെ വി ഷൈബു പ്രസംഗിച്ചു.
Discussion about this post