പയ്യോളി: വീടിനും തട്ടുകടയ്ക്കും നേരെ സ്ത്രീകളുടെ പരാക്രമം. അയനിക്കാട് 24-ാം മൈൽ ബസ്സ് സ്റ്റോപ്പിന് സമീപമുള്ള തട്ടുകടയ്ക്കും വീടിനും നേരെയാണ് ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ അക്രമമുണ്ടായത്. 4 സ്ത്രീകളടക്കം അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. ഇവർ റോഡിലേക്കിറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചതായും നാട്ടുകാർ പറയുന്നു. കണ്ണൂർ സ്വദേശികളാണ് അക്രമം നടത്തിയതെന്ന് പറയുന്നു
ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇന്നോവയിലെത്തിയ സംഘം അയനിക്കാട് കളത്തിൽ കാസിമിൻ്റെ വീട് അക്രമിക്കുകയായിരുന്നു. ചെടിച്ചട്ടികളും കിളിക്കൂടും തട്ടി മറിച്ചിട്ട സംഘം കാസിമിൻ്റെ ഭാര്യയെ അക്രമിക്കാനും ശ്രമിച്ചു. തെറി വിളിക്കുകയും ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. തുടർന്ന് കാസിമിൻ്റെ ജ്യേഷ്ഠൻ കളത്തിൽ അഷ്റഫിൻ്റെ തട്ടുകട അക്രമിച്ചു. അലമാരയുടെ ഗ്ലാസ്സ് പൊട്ടിക്കുകയും കസേരയും മേശയുമടക്കം തകർത്തു.അഷ്റഫിൻ്റെ ഭാര്യയെയും അക്രമിച്ചതായി ഇവർ പറഞ്ഞു. പിന്നീട് ഇവർ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയതോടെയാണ് പോലീസെത്തി അഞ്ചംഗ സംഘത്തെ പോലീസ് സ്റ്റേഷനിലെത്തിച്ചു.
അഷ്റഫും സ്ത്രീകളോടൊപ്പം വന്നയാളും തമ്മിൽ ഗൾഫിൽ വെച്ചുണ്ടായ പണമിടപാടും പിന്നീടുണ്ടായ പ്രശ്നങ്ങളുമാണ് അക്രമത്തിൽ കലാശിക്കാനുണ്ടായ കാരണമെന്ന് അറിയുന്നു.
Discussion about this post