പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര അഷ്ടബന്ധ നവീകരണകലശ മഹോത്സവം മെയ് 29 മുതൽ 9 വരെ നടക്കും. മഹോത്സവത്തിൻ്റെ ഭാഗമായുള്ള ധനസമാഹരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം ദീപക് ശങ്കർ ചവാൻ പേരാമ്പ്ര നിർവഹിച്ചു. ഇദ്ദേഹത്തിൽ നിന്നുമുള്ള ആദ്യ സംഭാവന ക്ഷേത്രം പ്രസിഡണ്ട് പി പി കുഞ്ഞിക്കണാരൻ ഏറ്റുവാങ്ങി.
ചടങ്ങിൽ വി ഗോപാലൻ അധ്യക്ഷത വഹിച്ചു.പി ലക്ഷ്മണൻ, ടി കെ മോഹനൻ, എം പി ഭരതൻ, പി ടി വി രാജീവൻ, ടി കെ ഓമന, എം പി സുരേഷ് പ്രസംഗിച്ചു.
നേരത്തേ നടന്ന സംഘാടക സമിതി യോഗത്തിൽ, വി ഗോപാലൻ (ചെയർമാൻ), എം രവീന്ദ്രൻ, എം പി സുരേഷ് ബാബു (വൈസ് ചെയർമാൻമാർ), ടി കെ മോഹനൻ (ജനറൽ കൺവീനർ), എം ടി വിനോദൻ (കൺവീനർ), ചെറിയാവി രാജൻ, രാധാകൃഷ്ണൻ (ഗോവ), (ജോ. കൺവീനർമാർ), പി ടി വി രാജീവൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Discussion about this post