പയ്യോളി: മൂന്ന് ഗോക്കളിൽ ഗംഗ, യമുന, ഗോദാവരി, സരസ്വതി ദേവിമാരെ ആവാഹിച്ച് തന്ത്രി, താന്ത്രിക വിധിയനുസരിച്ച് ശുദ്ധിയാക്കി, തിരുനടയിൽ വെച്ച് പാൽ കറന്നെടുക്കുന്നു. തുടർന്ന് അധിവാസ ഹോമകുണ്ഡത്തിൽ ‘ഉത്താണിക്കല്ലിൽ’ വെച്ച് പാൽപായസമുണ്ടാക്കി ദേവന് സമർപ്പിക്കുന്ന ചടങ്ങാണ് ഗോദോഹനം.

അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിൻ്റെ അഞ്ചാം ദിവസമായ ഞായറാഴ്ചയാണ് ഗോദോഹനവും തുടർന്ന് അധിവാസ ഹോമം, ധ്യാനാധിവാസം തുടങ്ങിയ ചടങ്ങുകൾ നടന്നത്. ആറാം ദിവസമായ തിങ്കളാഴ്ച 6.43 നും 7.06 നും മധ്യേ ശുഭമുഹൂർത്തത്തിൽ പുനഃപ്രതിഷ്ഠ നടക്കും.ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറവൂർ നമ്പ്യാത്ത് ഉദയ ജ്യോതി, മേൽശാന്തി എം ജെ സുഭഗൻ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഉത്സവം 9 ന് വ്യാഴാഴ്ച സമാപിക്കും.

6 ന് തിങ്കളാഴ്ച എട്ടാം ദിവസം രാവിലെ 4.30 ന് ഗണപതിഹോമം, അധിവാസം വിടർത്തിപൂജ
വലിയപാണി, പ്രാസാദശുദ്ധി, പ്രാസാദപ്രതിഷ്ഠ, പീഠ പ്രതിഷ്ഠ, മുളപൂജ -3, ബിംബകലശാദികൾ എഴുന്നള്ളിക്കൽ (6.43 നും 7.06 നും മധ്യേ ശുഭമുഹൂർത്തത്തിൽ), പ്രതിഷ്ഠ (അഷ്ടബന്ധലേപനം), പ്രതിഷ്ഠ കലശാഭിഷേകങ്ങൾ, ഉപദേവതാ പ്രതിഷ്ഠകൾ, ഗുരുപാദുക പ്രതിഷ്ഠ, പ്രതിഷ്ഠാബലി, ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെ പ്രസാദ ഊട്ട്, ആചാര്യദക്ഷിണ, ദീപസ്ഥാപനം, നടഅടയ്ക്കൽ, നടയ്ക്കൽ പൂജ, രാത്രി 7 ന് ഭജന

7 ന് ചൊവ്വാഴ്ച ഒമ്പതാം ദിവസം രാവിലെ 4.30 ന് ഗണപതിഹോമം, നടയ്ക്കൽ പൂജ -3, മുളപൂജ -3, പരിവാരപ്രതിഷ്ഠാ, മാതൃക്കളുടെ പ്രതിഷ്ഠ, നിർമാല്യധാരി പ്രതിഷ്ഠ, വലിയ ബലിക്കൽ പ്രതിഷ്ഠ, സ്ഥല ശുദ്ധി, വൈകുന്നേരം കുണ്ഡശുദ്ധി, രാത്രി 7 ന് ഭജന

8 ന് ബുധനാഴ്ച പത്താം ദിവസം രാവിലെ 5.30 ന് ഗണപതിഹോമം, നടയ്ക്കൽ പൂജ -3, മുളപൂജ, പ്രായശ്ചിത്ത ഹോമം, ജലദ്രോണി, കുംഭേശ കർക്കരി പൂജ, തത്വഹോമം, തത്വകലശപൂജ, മണ്ഡപത്തിൽ ബ്രഹ്മകലശപൂജ, പരികലശപൂജ, വൈകുന്നേരം അധിവാസഹോമം, കലശാദിവാസം, രാത്രി 7 ന് ഭജന

9 ന് വ്യാഴാഴ്ച പതിനൊന്നാം ദിവസം രാവിലെ 4.30 ന് നടതുറക്കൽ, 5 ന് ഗണപതിഹോമം, 5.30 ന് അധിവാസം വിടർത്തിപൂജ, ഹോമകലശാഭിഷേകം, തത്വകലശാഭിഷേകം, ദ്രവ്യകലശാഭിഷേകം, അവസ്രാവപ്രോഷണം, ശ്രൂഭൂതബലി, ആചാര്യദക്ഷിണ എന്നിവ നടക്കും.


Discussion about this post