
പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കർക്കടകവാവു ബലി 28 ന് വ്യാഴാഴ്ച നടക്കും. രാവിലെ 6 മണി മുതൽ സമുദ്ര തീരത്ത് ക്ഷേത്രം മേൽശാന്തി എം ജി സുഭഗൻ്റെ മുഖ്യകാർമികത്വത്തിൽ വാവുബലി ചടങ്ങുകൾ നിർവഹിക്കപ്പെടും.

കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി പതിവ് ക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ എല്ലാ ദിവസവും രാവിലെ 6 ന് വിശേഷാൽ ഗണപതിഹോമവും വൈകുന്നേരം 5.30ന് എം പി ഭരതൻ്റെ രാമായണ പാരായണവും നടന്നു വരുന്നു.
ഫോൺ: 9947 286 688








































Discussion about this post